Flash News

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീഡിയോ; പോലിസ് കേസെടുത്തു

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീഡിയോ; പോലിസ് കേസെടുത്തു
X




നീലേശ്വരം: സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി പ്രയോഗങ്ങള്‍ നിറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്തതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് നീലേശ്വരത്തെ സിപിഎം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഭീഷണി പ്രയേഗങ്ങള്‍ നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ പിണറായി വിജയന്റെ നാട്ടിലേക്കാണ് പോവുന്നതെന്നും ജാഥ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ നീലേശ്വരത്ത് നേരത്തെ ചെയ്തതുപോലെ തടയാന്‍ വന്നാല്‍ വിവരമറിയുമെന്നും ചങ്കൂറ്റമുള്ള ആണുങ്ങളുണ്ടെങ്കില്‍ തടയാന്‍ വാടാ... എന്നുമുള്ള ഭീഷണിയാണ് വീഡിയോയില്‍. ഞങ്ങള്‍ കോട്ടപ്പാറയില്‍ നിന്നുള്ളവരാണെന്നും ചങ്കൂറ്റമുള്ളവരാണെന്നും തടയാന്‍ വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് നേരിട്ട് മനസിലാക്കാമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാനിയമം 153 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it