ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാളെ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. എനിക്ക് ആര്‍എസ്എസിനെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. എന്നാല്‍, എന്തുകൊണ്ടാണ് സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതു വായിച്ചശേഷം ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്കു ധൈര്യമില്ലാതായി- അഖിലേഷ് പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ എന്തുകൊണ്ട് ആര്‍എസ്എസിനെ നിരോധിച്ചെന്ന ഭാഗം എല്ലാവരും വായിക്കണമെന്നും ഇന്ത്യാ ടുഡേയുടെ യുവജന ഉച്ചകോടിയില്‍ സംസാരിക്കവേ അഖിലേഷ് പറഞ്ഞു. ഭാവി ഭാരതം; ആര്‍എസ്എസിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആര്‍എസ്എസ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് രാഷ്ട്രീയനേതാക്കളെ ആര്‍എസ്എസ് ക്ഷണിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it