Flash News

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം, ലീഗ് നേതാക്കള്‍ പങ്കെടുത്തത് വിവാദത്തില്‍

കണ്ണൂര്‍: ആര്‍എസ്എസിന്റെ പോഷകസംഘടനയുടെ പരിപാടിയില്‍ സിപിഎം, ലീഗ് നേതാക്കള്‍ പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസിന്റെ പോഷകസംഘടനയായ സേവഭാരതിയുടെ പാനൂര്‍ യൂനിറ്റ് ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറിയായ കെ കെ പ്രേമന്‍, മുസ്്‌ലിംലീഗ് നേതാവ് ഇ സലീം, കോണ്‍ഗ്രസ് നേതാവ് ടി കെ അശോകന്‍ തുടങ്ങിയ നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത്. ലോക്കല്‍ സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ വിശദീകരണം തേടുമെന്ന് പാനൂര്‍ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുല്ല വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ജീവകാരുണ്യ പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നാണ് പ്രേമന്റെ വാദം. നേരത്തെയും ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരേ സിപിഎം നടപടിയെടുത്തിരുന്നു.
Next Story

RELATED STORIES

Share it