Flash News

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം : അരുണന്‍ എംഎല്‍എക്ക് പരസ്യശാസന



തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ഇരിങ്ങാലക്കുട എംഎല്‍എ അരുണന് പാര്‍ട്ടിയുടെ പരസ്യ ശാസന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് എംഎല്‍എ അരുണന് പരസ്യശാസന നല്‍കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേലില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് സെക്രട്ടേറിയറ്റ് എംഎല്‍എയോട് പറഞ്ഞു. എംഎല്‍എയുടെ നടപടി തെറ്റായ സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും യോഗം മുന്നറിയിപ്പു നല്‍കി. ആര്‍എസ്എസ് പരിപാടിയില്‍ എംഎല്‍എ പങ്കെടുത്തത് തെറ്റായിപ്പോയെന്നും തെറ്റിദ്ധരിക്കപ്പെട്ടെന്നുമുള്ള എംഎല്‍എയുടെ വിശദീകരണം അംഗീകരിക്കുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. എംഎല്‍എ പറഞ്ഞതു പോലുള്ള ബ്രാഞ്ച് സെക്രട്ടറി ഇരിങ്ങാലക്കുടയിലോ ഊരകത്തോ ഇല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ഇത് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ക്കും ബാധകമാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.കഴിഞ്ഞ 31നാണ് ഊരകത്ത് ആര്‍എസ്എസ് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ നോട്ട്പുസ്തക വിതരണ ചടങ്ങില്‍ അരുണന്‍ സംബന്ധിച്ചത്. ആര്‍എസ്എസ് ഊരകം ശാഖയുടെ സേവ് പ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന പി എസ് ഷൈനിന്റെ സ്മരണയ്ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. അരുണന്‍ യോഗത്തില്‍ പങ്കെടുത്തത് അന്നു തന്നെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it