Flash News

ആര്‍എസ്എസ് നേതാവിന്റെ കടയില്‍ പരിശോധനക്കെത്തിയ പോലിസുകാരെ ആക്രമിച്ചു

ആര്‍എസ്എസ് നേതാവിന്റെ കടയില്‍ പരിശോധനക്കെത്തിയ പോലിസുകാരെ ആക്രമിച്ചു
X


കൂത്തുപറമ്പ്: കേസന്വേഷണത്തിന്റെ ഭാഗമായി ആര്‍എസ്എസ് നേതാവിന്റെ കടയിലെത്തിയ പോലിസുകാരെ ആക്രമിച്ചു. പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സേവാ പ്രമുഖ് പി ബിനോയിയുടെ ഉടമസ്ഥതയില്‍ കൂത്തുപറമ്പ് ഗോകുല തെരുവില്‍ പ്രവര്‍ത്തിക്കുന്ന ജാനകി ഫൈനാന്‍സില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
പരിക്കേറ്റ കതിരൂര്‍ സ്‌റ്റേഷനിലെ പോലിസുകാരായ വളയങ്ങാടന്‍ സുനില്‍, കെ പി സന്തോഷ് എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനോയിയുടെ മാതാവ് കൃഷ്ണവേണി, അമ്മാവന്‍ റോഷിത്ത് ബാബു എന്നിവരും താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടയിലുണ്ടായിരുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ ബെജു, വിപിന്‍ എന്നിവര്‍ക്കും പരിക്കേറ്റു.

ബിനോയിയുടെ കൂട്ടുകാരന്‍ ബൈക്കില്‍ പോകവെ പോലിസ് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. വിവരമറിയിക്കാന്‍ ബിനോയിയെ കതിരൂര്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് ഫോണ്‍ വിളിച്ചിരുന്നെങ്കിലും ബിനോയി മോശമായി പെരുമാറി. ഇതിനെതിരേ പോലിസുകാരന്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ജാനകി ഫൈനാന്‍സില്‍ എത്തിയതായിരുന്നു പോലിസ്. എന്നാല്‍, കടയിലെത്തിയ പോലിസുകാരെ ബിനോയിയും സംഘവും ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോലിസുകാര്‍ക്കും മറ്റുള്ളവര്‍ക്കും മര്‍ദനമേറ്റത്. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. എന്നാല്‍ അകാരണമായി പോലിസ് തങ്ങളെ മര്‍ദിച്ചെന്നാണ് എതിര്‍വിഭാഗത്തിന്റെ പരാതി. കസ്റ്റഡിയിലെടുത്ത വിപിന്‍, ബൈജു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
Next Story

RELATED STORIES

Share it