Flash News

ആര്‍എസ്എസ് നേതാവിനെതിരേ ഹൈന്ദവ നേതാക്കള്‍ രംഗത്ത്

ആര്‍എസ്എസ് നേതാവിനെതിരേ ഹൈന്ദവ നേതാക്കള്‍ രംഗത്ത്
X


മംഗളൂരൂ: കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദറിനെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെതിരേ ഹിന്ദുമത നേതാക്കള്‍ രംഗത്ത്. ബന്‍തവാല്‍ താലൂക്കിലെ കൈരംഗലയിലെ അമൃതധാര ഗോശാല പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമത്തിലാണ് ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര് ഭട്ട് മന്ത്രി ഖാദറിനെ പരാമര്‍ശിച്ചത്. മന്ത്രിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെതിരേ ക്ഷേത്ര ഭരണസമിതികള്‍ക്ക് താക്കീത് നല്‍കിയ ഭട്ട്, ഖാദര്‍ സന്ദര്‍ശിച്ച ക്ഷേത്രങ്ങളില്‍ ബ്രഹ്മ കലശം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭട്ടിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്ന ഭരണസമിതി പ്രതിനിധികളും ഹിന്ദു നേതാക്കളുമടങ്ങുന്ന സംഘം ഖാദറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വാര്‍ത്താ സമ്മേളനം നടത്തി. സംസ്ഥാനത്തെ മന്ത്രിയും ഉള്ളാള്‍ മണ്ഡലം എംഎല്‍എയുമായ യു ടി ഖാദര്‍ ജാതി മത ഭേദങ്ങള്‍ക്കതീതമായി
ജനപ്രതിനിധിയാണെന്നം ക്ഷേത്രം സന്ദര്‍ശിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിന് ഖാദര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദക്ഷിണ കന്നഡയിലെ എംപിയായ ബിജെപി നേതാവ് നളിന്‍കുമാര്‍ കട്ടീലില്‍ നിന്നും ഒരു സഹായവും കിട്ടിയിട്ടില്ലെന്നും അവര്‍ തുറന്നടിച്ചു.
Next Story

RELATED STORIES

Share it