kannur local

ആര്‍എസ്എസ് ദ്വിമുഖ ആക്രമണം അവസാനിപ്പിക്കണം: എസ്ഡിപിഐ

കണ്ണൂര്‍: ജില്ലയില്‍ ആര്‍എസ്എസ് തുടരുന്ന ദ്വിമുഖ ആക്രമണം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രസ്താവിച്ചു. സമാധാനത്തിനു സന്നദ്ധമല്ല എന്നതിന്റെ തെളിവാണ് പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകനു നേരെയുണ്ടായ ക്രൂരമായ ആക്രമണം. ഒരു ഭാഗത്ത് ആക്രമണം അഴിച്ചുവിടുകയും മറ്റൊരു ഭാഗത്ത് ഞങ്ങളെ അക്രമിക്കുന്നുവെന്ന് നിലവിളിച്ച് കേന്ദ്ര ഭരണസ്വാധീനവും ഗവര്‍ണറെയും ഉപയോഗിച്ച് ആര്‍എസ്എസ് കേരളത്തില്‍ ഹിഡന്‍ അജണ്ട നടപ്പാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമങ്ങളെ തുറന്നെതിര്‍ക്കാന്‍ സന്നദ്ധമാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, എ ഫൈസല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it