malappuram local

ആര്‍എസ്എസ് ക്യാംപില്‍ ഭക്ഷ്യവിഷബാധ



പെരിന്തല്‍മണ്ണ: ആര്‍എസ്എസ് ക്യാംപില്‍ ഭക്ഷ്യവിഷബാധ. അഞ്ച് പേര്‍ ചികില്‍സ തേടി. പെരിന്തല്‍മണ്ണ പാതാക്കര ഒലിങ്കരയിലെ വള്ളുവനാട് വിദ്യാഭവന്‍ സ്‌കൂളില്‍ നടന്നുവരുന്ന ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുത്ത 5 പേര്‍ ആണ് ഛര്‍ദിയും വിറയലുമായി പെരിന്തല്‍മണ്ണ രാംദാസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. കഴിഞ്ഞ  20 നു തുടങ്ങിയ ക്യാംപില്‍ വിതരണം ചെയ്ത കുടിവെള്ളവും ഭക്ഷണവുമാണ് തലചുറ്റലിന് കാരണമായതെന്ന് പറയുന്നു. കൂടുതല്‍ പേര്‍ക്ക് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെന്ന് അറിയുന്നു.
Next Story

RELATED STORIES

Share it