palakkad local

ആര്‍എസ്എസ്- കോണ്‍ഗ്രസ്- പോലിസ് അതിക്രമം അവസാനിപ്പിക്കണമെന്ന് സിപിഎം

പാലക്കാട്: ജില്ലയിലാകെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസും ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാകമ്മിറ്റി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് വ്യാപകമായി അക്രമത്തിന് നേതൃത്വം നല്‍കുമ്പോള്‍ ജില്ലയില്‍ തങ്ങളുദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെവന്ന ആര്‍എസ്എസും ബിജെപിയും എങ്ങും അക്രമം അഴിച്ചുവിടുകയാണ്.
ഇതിന്തടയിട്ടു, നാട്ടില്‍ സമാധാനം പുലര്‍ത്താന്‍ ചുമതലപ്പെട്ട പോലിസാകട്ടെ ഏകപക്ഷീയമായാണ് നടപടി സ്വീകരിക്കുന്നതെന്നും പോലിസ് ക്രിമിനലുകളെപ്പോലെയാണ് ജനവിഭാഗങ്ങളോട് പെരുമാറുന്നതെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
.കണ്ണാടിയില്‍ പോലിസ് നടത്തിയ അതിക്രമത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്ന സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളെയും വെറുതെവിട്ടില്ല. ഗര്‍ഭിണിയായ സ്ത്രീയെ തള്ളി താഴെയിട്ടു. അടിക്കുന്നതിനിടയില്‍ പൊട്ടിയ ലാത്തി വീടുകളുടെ പരിസരത്ത് കാണാം. യുഡിഎഫിന്റെ ഗുണ്ടകളെപ്പോലെയാണ് പോലിസുകാര്‍ അക്രമം നടത്തിയത്. ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്നത് പോലിസ് നോക്കിനില്‍ക്കുമ്പോള്‍ അതു തടയാന്‍ അഭ്യര്‍ഥിച്ചതിനാണ് സിപിഎം പ്രവര്‍ത്തകന്‍ മനോജിനെ സ്ഥലത്തുവച്ചും ലോക്കപ്പില്‍ വച്ചും മര്‍ദ്ദിച്ചത്. മുന്നിലിട്ട് മനോജിനെ തല്ലുന്നത് ചോദ്യംചെയ്തതിന് എം ഹംസ എംഎല്‍എക്കെതിരെയും പോലിസ് കേസെടുത്തു.
പോലിസുകാരില്‍ ചിലര്‍ ആര്‍എസ്എസിനുവേണ്ടി ദാസ്യവേല ചെയ്യുകയാണിവിടെയെന്നും സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. വര്‍ഗീയശക്തികളോടൊപ്പം കോണ്‍ഗ്രസും പോലിസുംചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പക്ഷംപിടിച്ചുള്ള നടപടി.പോലിസ് അവസാനിപ്പിച്ച് നാട്ടില്‍ സമാധനം ഉറപ്പ്‌വരുത്തണമെന്നും ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it