kannur local

ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് 10 വാളുകള്‍ പിടികൂടി



തലശ്ശേരി: കതിരൂര്‍ പോലിസ് പരിധിയിലെ ബിജെപി-ആര്‍എസ്എസ് സ്വാധീനമേഖലയായ എരുവട്ടി ചക്യത്തുകാവിനടുത്ത കുറ്റിക്കാട്ടില്‍നിന്ന് മൂര്‍ച്ചയേറിയ 10 കത്തിവാളുകള്‍ പോലിസ് കണ്ടെടുത്തു. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സംഭവം. ക്ഷേത്രത്തിനു സമീപത്തെ പഴയ കൊപ്ര മില്ലിനടുത്ത പറമ്പിലെ കീരിമടയില്‍ പ്ലാസ്റ്റിക് ചാക്കിലാക്കി ഒളിച്ചുവച്ച നിലയിലായിരുന്നു. പിടിച്ചെടുത്തവയില്‍ അഞ്ചു വാളുകള്‍ പുതിയതാണ്. കതിരൂര്‍ എസ്‌ഐ രാമദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവമറിഞ്ഞ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം സ്ഥലത്തെത്തി.വാളുകള്‍ പിന്നീട് കതിരൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it