kannur local

ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി; വാളുകള്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ 

കൂത്തുപറമ്പ്: ആര്‍എസ്എസ്-ബിജെപി കേന്ദ്രത്തില്‍ നിന്നും എട്ട് കൊടുവാളുകള്‍ പിടികൂടി. വെണ്ടുട്ടായിക്ക് സമീപം പുത്തംകണ്ടത്ത് നിന്നാണ് ഇന്നലെ രാവിലെ കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍, എസ്‌ഐ കെ ജെ ബിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എട്ട് കൊടുവാളുകള്‍ പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ ആള്‍ താമസമില്ലാത്ത പറമ്പില്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ട സ്ഥലമാണ് പുത്തം കണ്ടം. തുടര്‍ന്നുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ 20ഓളം വീടുകളും 10ഓളം വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it