ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീരും പഞ്ചാബും പാകിസ്താന്റെ ഭാഗമായേനെ:യോഗി ആദിത്യനാഥ്
BY midhuna mi.ptk20 May 2017 4:36 PM GMT
X
midhuna mi.ptk20 May 2017 4:36 PM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ജമ്മുകശ്മീരും, പഞ്ചാബും ബംഗാളും ഇന്ന് പാകിസ്താന്റെ ഭാഗമായേനെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് മാസം പിന്നിടുന്ന യോഗി ആദിത്യനാഥ് മന്ത്രിസഭ ഗംഗാ നദിയെക്കുറിച്ചും പശുസംരക്ഷണത്തെക്കറിച്ചും മാത്രമാണ് ചിന്തിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയവെയാണ് ആദിത്യനാഥിന്റെ വിവാദ പ്രസ്താവന.
രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലൊരു സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായവും കൈപ്പറ്റാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നും യോഗി പറഞ്ഞു.
ദേശീയ ഗീതത്തെ വര്‍ഗീയതയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്കൂളുകളില്‍ വന്ദേമാതരം ചൊല്ലാന്‍ ആളുകള്‍ മറന്നുപോകുമായിരുന്നു. 64,000 സ്കൂളുകളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗംഗയും യമുനയും നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവയൊക്കെ ഇല്ലതായാല് നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ സംസ്കാരമാണെന്നും യോദി ആദിത്യനാഥ് പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT