malappuram local

ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു

താനൂര്‍: സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് -ഐഎന്‍എല്‍ താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി വി അബ്ദുറസാഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, വി അബ്ദുറഹ്മാന്‍ എംഎല്‍എ, ഐഎന്‍എല്‍ ജില്ല വൈസ് പ്രസിഡന്റ് മുജീബ് ഹസ്സന്‍, സിപിഐ മണ്ഡലം സെക്രട്ടറി കെ പുരം സദാനന്ദന്‍, ജനതാദള്‍ നേതാവ് ബാബു മംഗലം, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ്ബാബു, എന്‍സിപി മണ്ഡലം പ്രസിഡന്റ് ഹംസു മേപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഒഴൂരില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.
Next Story

RELATED STORIES

Share it