ernakulam local

ആര്‍എസ്എസ് ആക്രമണത്തിനെതിരേ പ്രതിഷേധം ശക്തം

പറവൂര്‍: കവി കുരീപ്പുഴ ശ്രീകുമാറിനെതിരേ ഉണ്ടായ ആര്‍എസ്എസ് ആക്രമണത്തിനെതിരേ പറവൂരില്‍ വ്യാപക പ്രതിഷേധം. രാവിലെയും വൈകീട്ടും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പറവൂര്‍ ടൗണിലും കെടാമംഗലത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകളുടെ നേതൃത്വത്തില്‍ വൈകീട്ട് പറവൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പള്ളിത്താഴം എന്‍ ശിവന്‍പിള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാരംഭിച്ച പ്രകടനം പറവൂര്‍ പഴയ കെഎസ്ആര്‍ടിസി സ്റ്റാന്റ്റില്‍ സമാപിച്ചു. യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥന്‍, ജില്ലാ എക്‌സി: കമ്മിറ്റിയംഗം എസ് ശ്രീകുമാരി, പി എന്‍ സന്തോഷ്, എ കെ സുരേഷ്, പി ഡി വര്‍ഗീസ്, എ ഐ വൈ എഫ് , എസ് എഫ് നേതാക്കളായ നിമിഷ രാജു, എം എ ഷേഖ്, എന്‍ എം അഭിഷേക്  സംസാരിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തി. കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറിയില്‍ നിന്നാരംഭിച്ച പ്രകടനം പെരുമ്പടന്ന കവലയില്‍ യോഗം ചേര്‍ന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി പി ജയന്‍, എ കെ ജോഷി, പി പി സുകുമാരന്‍, അന്‍വിന്‍ കെടാമംഗലം, എ എസ് ദിലീഷ്, ടി കെ സുധീഷ്, നോവലിസ്റ്റ് പറവൂര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നഗരത്തില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും, താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും, ഇ എം എസ് സാംസ്‌ക്കാരിക പഠന കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. തുടര്‍ന്ന് നമ്പൂരിയച്ഛന്‍ ആല്‍ പരിസരത്ത് നടന്ന യോഗത്തില്‍ ഡോ: കെ വി കുഞ്ഞികൃഷ്ണന്‍, ടി ആര്‍ ബോസ്, ടി വി നിഥിന്‍, അജിത്കുമാര്‍ ഗോതുരുത്ത് സംസാരിച്ചു.കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ കെടാമംഗലം സദാനന്ദന്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍  പ്രതിഷേധം രേഖപ്പെടുത്തി. കണ്ണന്‍ ചിറയില്‍ നടത്തിയ യോഗത്തില്‍ സാംസ്‌ക്കാരിക വേദി പ്രസിഡന്റ് പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ കെ സുനികുമാര്‍, എം ബി പ്രസാദ്, ടി ആര്‍ സന്തോഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it