kannur local

ആര്‍എസ്എസ് അക്രമം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരിക്ക്

മട്ടന്നൂര്‍: നായാട്ടുപാറ കുന്നോത്ത് മൂലക്കരിയില്‍ ആര്‍എസ്എസ് അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. മൂലക്കരി കോമത്ത് വീട്ടില്‍ കെ ശ്രേയസ് (24), പുതിയവീട്ടില്‍ ഷിജു (28) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പോകവെ ആര്‍എസ്എസ്സുകാരായ ശ്രീനിവാസന്‍, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് ആക്രമിച്ചെന്നാണു പരാതി.
അയ്യപ്പഭക്തരായ ഇരുവരുടെയും മാല പെട്ടിക്കാന്‍ ശ്രമിക്കുകയും ഷിജുവിന്റെ മാല പൊട്ടിച്ച് വലിച്ചെറിയുകയും ചെയ്തു.
കൊടുവാള്‍ കൊണ്ടുള്ള വെട്ടേറ്റ് കൈക്ക് സാരമായി പരിക്കേറ്റതിനാല്‍ ശ്രേയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ സിപിഎം പട്ടാന്നൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it