Flash News

ആര്‍എസ്എസ്സുകാരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ മറിച്ചിടാന്‍ ഗൊഗോയ്

ആര്‍എസ്എസ്സുകാരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ മറിച്ചിടാന്‍ ഗൊഗോയ്
X
Tarun Gogoi

ഗുവാഹതി: അസം സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി കോടികള്‍ മുടക്കിയെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ഗവര്‍ണറെ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ കോടികള്‍ ചെലവയിച്ചു. പക്ഷേ, ആ ശ്രമം ഫലം കണ്ടില്ലെന്നും ഗൊഗോയ് പറഞ്ഞു. ബിശ്വ ശര്‍മ്മയടക്കമുള്ള എംഎല്‍എമാരെ ബിജെപി ഇക്കാര്യത്തിനായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗൊഗോയ് വ്യക്തമാക്കി.

ഗവര്‍ണര്‍ പദ്മനാഭ ബാലകൃഷ്ണ ആചാര്യ ബിജെപിയുടെ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.  [related]
Next Story

RELATED STORIES

Share it