Flash News

ആര്‍എസ്എസ്സിന്റെ ഇഫ്താര്‍ ശുദ്ധ കാപട്യമെന്ന് ശിവസേന

മുംബൈ: ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടി ശുദ്ധ കാപട്യമാണെന്ന് ശിവസേന. ജൂലൈ രണ്ടിന് മഹാരാഷ്ട്രയിലാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ഇതിനെതിരെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയായ ശിവസേന രംഗത്തെത്തിയിരിക്കുന്നത്. [related]

നേരത്തെ കോണ്‍ഗ്രസ് ഇഫ്താറുകള്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചിരുന്ന ആര്‍എസ്എസ്സും ബിജെപിയും ഇപ്പോള്‍ ഇഫ്താര്‍ നടത്തുന്നത് ശുദ്ധ കാപട്യമാണെന്ന് ശിവസേന പറഞ്ഞു.
പാക്കിസ്താന്‍ അടക്കമുള്ള മുസ്‌ലിം രാജ്യങ്ങളിലെ സ്ഥാനപതികളെയാണ് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it