ആര്‍എസ്എസ്സിന്റെ അംബേദ്കര്‍ സ്‌നേഹം കാപട്യമെന്ന് രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: അംബേദ്കറിനെ അംഗീകരിക്കുന്ന ആര്‍എസ്എസ് നിലപാട് കാപട്യമാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ശക്തമായി എതിര്‍ത്തവരായിരുന്നു ആര്‍എസ്എസ്. അംബേദ്കറിനോട് ഇപ്പോള്‍ ആര്‍എസ്എസ് കാണിക്കുന്ന അടുപ്പം ഗാന്ധിയോടുള്ള ആ സംഘടനയുടെ നിലപാടിനോട് തുല്യമാണെന്നും ഗുഹ പറഞ്ഞു.
ഡിസംബര്‍ ആറിന് ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ അംബേദ്കര്‍ അടിമത്വത്തില്‍ നിന്നും ആയിരങ്ങളെ മോചിപ്പിച്ച മഹാനായ ബുദ്ധിജീവിയായിരുന്നെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നിസ്വാര്‍ഥ സേവനം നടത്തിയ ആളാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it