ആര്‍എസ്എസുകാര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി
BY midhuna mi.ptk23 May 2016 8:52 AM GMT
X
midhuna mi.ptk23 May 2016 8:52 AM GMT
തിരൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ ആര്‍എസ്എസുകാര്‍ വെട്ടി. വെട്ടം ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന് സുബിന്ലാലി(22)ന്റെ ഇടതുകൈയും കാലുമാണ് അക്രമികള്‍ നിര്‍ദയം വെട്ടിയത്. മുളക്പൊടി എറിഞ്ഞ് ബൈക്കില്‍ നിന്ന് തള്ളിയിട്ടായിരുന്നു ആക്രമണം. സുഹൃത്തുക്കളായ സുഭാഷ്, ഫിറോസ് എന്നിവര്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സുബിന്‍ലാലിന്റെ മുഖത്തേക്ക് മുളക്പൊടി എറിയുകയും സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. പിന്നീട് സുബിന്‍ലാലിന്റെ ഇടത് കൈയും ഇടത് കാലും വട്ടിമുറിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ സുബിന്‍ലാലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈകാലുകള്‍ തുന്നിച്ചേര്‍ത്തത്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT