Flash News

'ആര്‍എസ്എസും മുസ്‌ലിംലീഗും രൂപീകരിച്ചത് ബ്രിട്ടിഷുകാര്‍'



ചാവക്കാട്: ആര്‍എസ്എസും മുസ്‌ലിംലീഗും രൂപീകരിച്ചത് ബ്രിട്ടിഷുകാരാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. മുതുവട്ടൂരിലെ സി കെ കുമാരന്‍ സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതപരമായ വൈജാത്യത്തെ ചൂഷണംചെയ്ത് സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താനാണ് ബ്രിട്ടിഷുകാരുടെ ഒത്താശയോടെ മുസ്‌ലിം ലീഗും ആര്‍എസ്എസും രൂപീകരിച്ചത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും നെഹ്‌റുവും തമ്മിലുള്ള അഭിപ്രായഭിന്നത മുതലെടുക്കാനാണ് ജിന്നയുടെ സഹായത്തോടെ ബ്രിട്ടിഷ് സര്‍ക്കാര്‍ മുസ്‌ലിംലീഗ് രൂപീകരിച്ചതെന്നു ജയരാജന്‍ പറഞ്ഞു. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. ബേബി ജോണ്‍ സി കെ കുമാരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
Next Story

RELATED STORIES

Share it