kozhikode local

ആര്‍എസ്എസിന് വേണ്ടത് ഹിന്ദു-പാകിസ്താന്‍ : ശശി തരൂര്‍ എംപി



കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വര ദേശീയത അംഗീകരിക്കാത്ത ആര്‍എസ്എസിന് വേണ്ട് ഒരു ഹിന്ദു പാകിസ്താനാ’ണെന്ന് ശശിതരൂര്‍ എംപി. കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ എ ഇസഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ സ്വാംശീകരിച്ച ദേശീയതയാണ് നമ്മുടെത്. ആര്‍എസ്എസിന്റെയും അവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയുടെയും കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരാണ്. ഏതെങ്കിലും ജാതിയുടെയൊ, മതത്തിന്റെയൊ, വര്‍ഗത്തിന്റെയൊ, ഭാഷയുടെ, കേവലം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടെയൊ മേലല്ല ഇന്ത്യന്‍ ദേശീയത കുടികൊള്ളുന്നത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്ര. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഘര്‍വാപസി, ലൗജിഹാദ്, ആന്റി റോമിയോ സ്വക്വാഡ് എന്നിങ്ങനെയുള്ള വായ്ത്താരികളല്ലാതെ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളില്‍ നിന്ന് ഒന്നും പുറത്തുവരുന്നില്ല. ഹിന്ദിസംസാരിക്കുകയും ഹിന്ദുവായിരിക്കുകയും ചെയ്യാത്തവരെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന നിലപാടാണ് അവര്‍ക്കുള്ളത്്. അവര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭാരത സംസ്‌ക്കാരത്തിന് യോജിച്ചതല്ല. ഇത്തരം വിഭാഗീയതക്കെതിരേ ഒന്നിച്ച് നിന്നാല്‍ നാം അതിജയിക്കും. അതിന്  ഇ അഹമ്മദിന്റെ സ്മരണ പുതുക്കുന്ന സദസ് കരുത്തേകട്ടെയെന്നും ശശിതരൂര്‍ പറഞ്ഞു. ചടങ്ങില്‍ എ ഇസഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. ഇഖ്ബാല്‍ എസ് ഹസ്‌നൈന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it