kozhikode local

ആര്‍എസ്എസിന്റെ ആയുധ പരിശീലനംസ്‌കൂള്‍ ഗ്രൗണ്ട് വിട്ടുനല്‍കിയ നടപടിയില്‍ വ്യാപക പ്രതിഷേധം

പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ മാട്ടനോട് യൂപി സ്‌കൂള്‍ ഗ്രൗണ്ട് ആര്‍എസ്എസിന് ആയുധ പരിശീലനത്തിനായി വിട്ട് നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമാവുന്നു.  സംഭവം വിവാദമായതോടെ രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മാനേജ്‌മെന്റിന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. കുട്ടികളെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടിയുമായി രംഗത്ത് വന്ന രക്ഷിതാക്കള്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന ഇത്തരം നടപടിക്കെതിരെ വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കി .ഇതിനിടെ സംഭവം രൂക്ഷമാവുന്നത് തടയാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആയുധ പരിശീലനത്തിനായി സ്‌കൂള്‍ കോമ്പൗണ്ട് വിട്ടു നല്‍കിയ മാട്ടനോട് എയുപി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കായണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. പ്രദേശത്തെ മതസൗഹാര്‍ദ്ധാന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റ നീക്കത്തിനെതിരെയും അതിന് ഒത്താശ ചെയ്യുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെ തിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷമീര്‍ കെ എം അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്‌ലം, സി കെ അജ്‌നാസ്, മുഹമ്മദ് സലീല്‍, അജ്മല്‍ പുല്‍പ്പറ, നൗഷാദ് കെ എം , ഷഫീര്‍ പി കെ സംസാരിച്ചു.
Next Story

RELATED STORIES

Share it