Flash News

ആര്‍എസ്എസിന്റെ ആയുധ പരിശീലനം: സഭയില്‍ പ്രതിപക്ഷ ബഹളം



തിരുവനന്തപുരം: ക്ഷേത്രപരിസരങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നത് ചില കോണ്‍ഗ്രസ്സുകാരുടെ സഹായത്തോടെയാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. കടകംപള്ളി പരാമര്‍ശം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.ആര്‍എസ്എസിന്റെ ആയുധപരിശീലനത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര ഉപദേശ സമിതിയുടെ മറവിലാണ് ആര്‍എസ്എസുകാര്‍ അമ്പലങ്ങളില്‍ പിടിമുറുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ആര്‍എസ്എസ് ആയുധപരിശീലനം സംബന്ധിച്ച് ചോദ്യോത്തര വേളയില്‍ വി ടി ബല്‍റാമിന്റെ ചോദ്യത്തോട് മുഖ്യമന്ത്രിയുടെ മറുപടി ഉയര്‍ത്തി സര്‍ക്കാരിനെതിരേ ആര്‍എസ്എസ് ബന്ധം ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അമ്പലങ്ങളിലെ ആര്‍എസ്എസിന്റെ ആയുധപരിശീലനം സംബന്ധിച്ച് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ, ഇതിനെതിരേ കേസുകള്‍ വല്ലതും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബല്‍റാം ഉന്നയിച്ചത്. എന്നാല്‍ മറുപടിയില്‍ ആദ്യരണ്ട് ചോദ്യങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ പോലിസ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും ഉത്തരസൂചികയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.
Next Story

RELATED STORIES

Share it