kozhikode local

ആര്‍എസ്എസിനെ നിരോധിക്കുക: കെഎസ്‌യു പ്രതിഷേധ സായാഹ്നം ഇന്ന്

കോഴിക്കോട്: ‘ബാന്‍ ആര്‍എസ്എസ്’ എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. പച്ചയായ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കുന്നവന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും നിരോധിക്കപ്പെടണം എന്ന ആവശ്യമാണ് കെഎസ്‌യു മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷമായി മൗനത്തിലൂടെ ഇത്തരം അരുംകൊലകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനെതിരെയായ പ്രതിരോധവും ക്യാംപയിനും വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കെഎസ്‌യു മുന്‍കയ്യെടുക്കും
Next Story

RELATED STORIES

Share it