Flash News

ആര്‍എസ്എസിനെ ഇന്ത്യക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നു: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്റെ സംഘടനയെ ഇന്ത്യാ രാജ്യത്തിന് മുകളില്‍ പ്രതിഷ്ഠിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ആര്‍എസ്എസ് ഇന്ത്യന്‍ സൈന്യത്തേക്കാള്‍ കാര്യക്ഷമമാണെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സൈന്യം ആറ് മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസ് 3 ദിവസം കൊണ്ട് ചെയ്യുമെന്ന പ്രസ്താവന ആര്‍എസ്എസ് മനസ്ഥിതിയാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്യ സമരകാലത്തും തുടര്‍ന്നുമുള്ള ആര്‍എസ്എസിന്റെ നടപടികള്‍ രാജ്യരക്ഷയ്ക്ക് പകരം വര്‍ഗീയതയിലും വിഭാഗീയതയിലുമാണ് അവര്‍ക്ക് താല്‍പര്യമെന്നതിന്റെ തെളിവാണ്. മോഹന്‍ ഭാഗവത് തന്റെ സംഘടനയെ സ്തുതിക്കുന്നതിനപ്പുറം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത്. സൈന്യം ബാഹ്യശത്രുക്കള്‍ക്കെതിരേയാണ് പോരാടുന്നതെങ്കില്‍ ആര്‍എസ്എസ് സ്വന്തം പൗരന്മാര്‍ക്കെതിരേയാണ് യുദ്ധം ചെയ്യുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും മതേതരരുമാണ് അവരുടെ പ്രഖ്യാപിത ശത്രുക്കള്‍.  സ്വയംസേവകരെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും മോദി സര്‍ക്കാരിന് കീഴില്‍ നമ്മുടെ സൈനികര്‍ ദിനേന അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ഈ വേള തന്നെയാണ് അതിന് ഏറ്റവും ഉചിതമെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it