ആര്യാടനൊപ്പം സരിത ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍

കൊച്ചി: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുത്ത പൊതുചടങ്ങില്‍ സോളാര്‍ കേസ് പ്രതി സരിത നായര്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍. 2012 മെയ് 6ന് കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് സിഡികളാണ് തെളിവായി ഹാജരാക്കിയത്.
സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച അസോസിയേഷന്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ സെക്രട്ടറി കത്തുനല്‍കിയിരുന്നു. സരിത വേദിയില്‍ നിലവിളക്കിന്റെ പിന്നില്‍ നില്‍ക്കുന്ന തരത്തിലുള്ള ഒരു ദൃശ്യവും വേദിയില്‍ രണ്ടാംനിരയില്‍ കാണത്തക്കവിധം ഇരിക്കുന്ന രൂപത്തില്‍ മറ്റൊരു ദൃശ്യവും ഉണ്ട്. ടീം സോളാറിന് വേണ്ടി സോളാര്‍ പദ്ധതികള്‍ സംബന്ധിച്ച അവതരണം നടത്തുന്ന സരിതയുടെ ദൃശ്യങ്ങളടങ്ങിയതാണു രണ്ടാമത്തെ സിഡി.
Next Story

RELATED STORIES

Share it