Flash News

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ ചാണ്ടി

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ ചാണ്ടി
X

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്ക് യാതൊരു ഭയവുമില്ല. ഇത്തരം ആരോപണങ്ങള്‍ എല്‍ഡിഎഫിനെതിരായി മുന്നോട്ടുപോകാന്‍ യുഡിഎഫിന് കൂടുതല്‍ ശക്തിപകരുകയാണ്. ഒരിക്കലും പിന്നോട്ടുപോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it