Flash News

ആരോപണങ്ങള്‍ തടുക്കാന്‍ വെയിന്‍സ്റ്റീന് വാടക ഏജന്‍സികളും



ലോസ് ആഞ്ചല്‍സ്: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ബോളിവുഡ് സംവിധായകന്‍ വെയിന്‍സ്റ്റീന്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെ തടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും മുന്‍ ചാരപ്രവര്‍ത്തകരെയും സൈനികരെയും വാടകയ്്്‌ക്കെടുത്തിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്. 2016 അവസാനത്തോടെ വെയിന്‍സ്റ്റീന്‍ ഏര്‍പ്പാടാക്കിയ സുരക്ഷാ ഏജന്‍സികളില്‍ അധികവും മൊസാദ് അടക്കമുള്ള ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളിലെ മുന്‍ ഉദ്യോഗസ്ഥരായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ക്രോല്‍ എന്ന കോര്‍പറേറ്റ് ഇന്റലിജന്‍സ് ഏജന്‍സിയായിരുന്നു മറ്റൊന്ന്്.  ഇദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ച നടിയെ അതിനു മുമ്പ്് വാടക ഏജന്‍സികള്‍ കണ്ടിരുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it