ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണം: പോപുലര്‍ ഫ്രണ്ട്

ചങ്ങനാശ്ശേരി (കോട്ടയം): ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചങ്ങനാശ്ശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലീ രോഗങ്ങള്‍മൂലം നേട്ടം കൊയ്യുന്നത് സ്വകാര്യ ആശുപത്രികളാണ്.  ബംഗ്ലാദേശ്, നേപ്പാള്‍ പോലെയുള്ള രാജ്യങ്ങളിലെ ആരോഗ്യ സൂചിക നമ്മുടെ രാജ്യത്തെക്കാള്‍ മുന്നിലാണ്ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്കാണ് ആരോഗ്യ കാംപയിന്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ്, എംഎസ്എസ് ജില്ലാ പ്രസിഡന്റ് എന്‍ ഹബീബ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ഹുസൈര്‍, എസ് നിസാര്‍, ഇ സുല്‍ഫി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് സംസാരിച്ചു. കാംപയിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടം മുന്‍ ദേശീയ നീന്തല്‍ താരവും ഐസ്പൂള്‍ ഇന്റര്‍നാഷനല്‍ അക്കാദമിക് ഡയറക്ടറുമായ സുമി സിറിയക് ഫഌഗ് ഓഫ് ചെയ്തു. ഡോ. ഫൗസീനാ തക്ബീര്‍ ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിയോടനുബന്ധിച്ചു യോഗാ പ്രദര്‍ശനവും ആയോധന കലാ പ്രദര്‍ശനവും നടത്തി.
Next Story

RELATED STORIES

Share it