Flash News

ആരോഗ്യ മേഖലയെ നിയന്ത്രിക്കണം. ഡോ. ജോസ് ചാക്കോ

ആരോഗ്യ മേഖലയെ നിയന്ത്രിക്കണം. ഡോ. ജോസ് ചാക്കോ
X


കബീര്‍ എടവണ്ണ

ദുബയ്: കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അനോരോഗ്യപരമായ മല്‍സരങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായ ഡോ. ജോസ് ചാക്കോ ദുബയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ സംഭവിക്കുന്ന പിശകുകള്‍ക്കും ജീവഹാനിക്കും കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നില്ല. പേരെടുക്കാനായി പല സ്വകാര്യ സ്ഥാപനങ്ങളും കേരളത്തില്‍ അവയവ മാറ്റം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരോഗ്യ മന്ത്രാലയം മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് ജീവഹാനി സംഭവിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് ആശുപത്രികള്‍ക്ക് റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും 22 അവയവമാറ്റം അടക്കം 16,000 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോ. ജോസ് പറഞ്ഞു. നഗരങ്ങളില്‍ വസിക്കുന്ന 45 വയസ്സിന് മുകളിലുള്ള 8 ശതമാനം പേരും ഹൃദ്രോഗികളാണെങ്കിലും ഗ്രാമീണരില്‍ അത്്് 3 ശതമാനം മാത്രമാണ്. ക്രമം തെറ്റിയ ആഹാരവും മാനസിക സംഘര്‍ഷങ്ങളും കാരണം പ്രവാസികള്‍ക്കിടയില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it