ആരോഗ്യ മുന്നറിയിപ്പ്: സിഗരറ്റ് കമ്പനികള്‍ അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: സിഗരറ്റ് പാക്കറ്റുകളില്‍ വലുപ്പത്തിലുള്ള ആരോഗ്യ മുന്നറിയിപ്പു പതിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ സിഗരറ്റ് കമ്പനികള്‍ അടച്ചുപൂട്ടാനും ഉല്‍പാദനം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. പാക്കറ്റുകളിലെ 85 ശതമാനം ഭാഗവും മുന്നറിയിപ്പിനായി നീക്കിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഐടിസി, ഗോഡ്‌ഫ്രെ ഫിലിപ്പ്‌സ്, വിഎസ്ടി എന്നിവ അംഗങ്ങളായ ടുബാക്കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്. രാജ്യത്തിന്റെ ആഭ്യന്തര വില്‍പനയുടെ 98 ശതമാനത്തിലധികം ഉല്‍പാദിപ്പിക്കുന്നത് ഈ കമ്പനികളാണ്. അടച്ചുപൂട്ടുന്നതുമൂലം കമ്പനിക്ക് പ്രതിദിനം 350 കോടി രൂപയിലധികം നഷ്ടംവരുമെന്നു കണക്കാക്കുന്നതായി ഉല്‍പാദകര്‍ പറഞ്ഞു. നാലു കോടി 57 ലക്ഷം പേരുടെ ഉപജീവനത്തെയും ഇത് ബാധിക്കും.
Next Story

RELATED STORIES

Share it