malappuram local

ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: സൂര്യാഘാതംമൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ് മേധാവികളോട് ജില്ലാ കലക്ടറുടെ നിര്‍ദേശം. ഇതിനായി ഹീറ്റ് വേവ് ആക്്ഷന്‍പ്ലാന്‍ നടപ്പാക്കാന്‍ എല്ലാ നിര്‍വഹണ വകുപ്പുകളോടും (ളശലഹറ റലുമേൃാലിെേ) അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാവുന്നില്ലെന്ന് കെഎസ്ഇബി ഉറപ്പുവരുത്തണം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ വഴി കുടിവെള്ള വിതരണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി വിവിധ എന്‍ജിഒകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവരുമായി സഹകരിച്ച് സംഭാരം പോലുള്ള ശീതളപാനീയങ്ങള്‍ നല്‍കണം.
വിദ്യാലയങ്ങളില്‍ വരള്‍ച്ച പ്രതിരോധ നടപടികളെ സംബന്ധിച്ച്് കുട്ടികള്‍ക്ക് വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ മേധാവിയോട് ആവശ്യപ്പെട്ടു. അതത് സ്‌കൂളുകളില്‍ ഭൂമി ശാസ്ത്ര, പരിസ്ഥിതി ശാസ്ത്ര അധ്യാപകര്‍ക്കാണ് ഇതിന്റെ ചുമതല. വേനല്‍കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും നടപ്പാക്കണം. അതേസമയം, കടുത്ത വേനലില്‍ സൂര്യാഘാതവും സൂര്യതാപവും ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പു നല്‍കി. വേനല്‍കാല രോഗങ്ങള്‍ പിടിപെടാതിരിക്കാനും ജാഗ്രത പാലിക്കണം. കടുത്തചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് സൂര്യാഘാതസാധ്യത കൂടുതലാണെന്നും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന പ്രക്രിയയാണ് സൂര്യാഘാതം.
Next Story

RELATED STORIES

Share it