thiruvananthapuram local

ആരോഗ്യ ജാഗ്രത 2018: രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കം

കാട്ടാക്കട: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യ ജാഗ്രത 2018 രണ്ടാം ഘട്ട പ്രവര്‍ത്തനം പൂവച്ചല്‍ പഞ്ചായത്തിലെ വീരണാകാവ് ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ കാട്ടാക്കട മാര്‍ക്കറ്റിനുള്ളില്‍ നടന്നു. ശുചീകരണ പ്രവര്‍ത്തന ഉദ്ഘാടനം പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍, വീരണാകാവ് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. നെല്‍സണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍ പങ്കെടുത്തു.
ലോക ഡെങ്കി ദിനത്തോടനുബന്ധിച്ച് എല്ലാ വാര്‍ഡുകളില്‍ മൈക്ക് അനോന്‍സ്‌മെന്റും ജങ്്്ഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പൂവച്ചല്‍ പ്രദേശങ്ങളിലെ പ്ലംബിങ് സാനിട്ടറി കടകളില്‍ മുന്നിലായി സ്ഥിരമായി വച്ചിരുന്ന ടാങ്കുകളില്‍ മലിനജലം കെട്ടിനിന്നത് അധികൃതര്‍ ഒഴുക്കി കളയുകയും ടാങ്കുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. ആക്രികടകളിലും, കെഎസ്ഇബി ഓഫിസ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി. ആശ വോളന്റിയര്‍മാര്‍ വീടുകള്‍ തോറും ബോധവല്‍ക്കരണം നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ കടകള്‍, മറ്റു സ്വകാര്യസ്ഥാപനങ്ങള്‍, ഓഫിസുകള്‍, റബര്‍ പുരയിടം എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും റബര്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണവും നല്‍കി.
Next Story

RELATED STORIES

Share it