kozhikode local

ആരോഗ്യ കേരളം പുരസ്‌കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി



കൊയിലാണ്ടി: സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷകാലം ആരോഗ്യ മേഖലയില്‍ നടത്തിയ വിവിധ തലത്തിലുളള പ്രവര്‍ത്തങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. നഗരത്തിലും 44 വാര്‍ഡുകളിലും വീടുകളിലും ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ റീസൈക്ലിംങ്ങ് കേന്ദ്രത്തിലേക്ക് അയക്കുന്നതിനുളള പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഉറവിട മാലിന്യ സംസ്‌കരണത്തിന് ആയി 2500 ഓളം റിംഗ് കമ്പോസ്റ്റ് നല്‍കുന്നതിനുളള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കൊതുക് നശീകരണത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. കിണറുകള്‍ ക്ലോറിനേഷന്‍ നടത്തിയും പൊതുകിണറുകളും ജലാശയങ്ങളും എറ്റെടുക്കുകയും ശുചികരിക്കുകയും ചെയ്തു. വാര്‍ഡുകളിലെ ശുചിത്വകമ്മിറ്റികളും ജാഗ്രത സമിതികളും അയല്‍സഭ, കുടുംബശ്രീ പ്രവര്‍ത്തകരും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. നഗരത്തിലും വിവിധ വാര്‍ഡുകളിലും നടന്ന വൃക്ക രോഗനിര്‍ണ്ണയ ക്യാമ്പയിന്‍, ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവ ആരോഗ്യ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.കൊയിലാണ്ടി താലൂക്ക് ആശുപത്രി, ഹോമിയോ ആശുപത്രി, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. പാലീയേറ്റീവ് പ്രവര്‍ത്തങ്ങള്‍ ഫിസിയോ തെറാപ്പി സെന്റര്‍, കൈറിയാട്രി ക്ലീനിക്കുകള്‍ എന്നിവയും കിടപ്പ് രോഗികളുടെ സംഗമവും നഗരസഭയിലെ 22 കേന്ദ്രങ്ങളില്‍ ആയി നടത്തുന്നു വയോമിത്രം ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പരിഗണിച്ചാണ് ആരോഗ്യകേരളം പരുസ്‌ക്കാരം നഗരസഭയ്ക്ക് ലഭിച്ചത്. 5 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് നഗരസഭയ്ക്ക ലഭിച്ചത്. പുരസ്‌ക്കാരം മുഖ്യമത്രി പിണറായി വിജയനില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യ ന്‍, വൈസ്‌ചെയര്‍പെഴ്‌സണ്‍ വി കെ പത്മിനി ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ വി സുന്ദരന്‍, താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. അബ്ദൂള്‍ അസീസ് എന്നവരുടെയും നേതൃത്വത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും മുന്‍സിപ്പല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it