kasaragod local

ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്

പള്ളിക്കര: സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ അനുവദിച്ച 1.87 കോടി രൂപ മുടക്കി നിര്‍മിക്കുന്ന പള്ളിക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് മന്ത്രി തറക്കല്ലിട്ടത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്. കഴിഞ്ഞ ഒക്ടോബര്‍ 13ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് തറക്കല്ലിട്ടത്.
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ പ്രസ്തുത സ്ഥലം നാഗമ്മ എന്നയാളുടെ പേരിലാണെന്ന് വ്യക്തമായതോടെ മന്ത്രിയും എംഎല്‍എയും സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ആരോപിച്ച് മുസ്‌ലിംലീഗ് രംഗത്ത്.
പള്ളിക്കര ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്ന പള്ളിക്കര ഗവ. ഹൈസ്‌കൂളിന് പിറക് വശത്താണ് ആശുപത്രി നിര്‍മിക്കാന്‍ തറക്കല്ലിട്ടത്. സ്ഥലം ആരോഗ്യവകുപ്പിന് ലഭിക്കുന്നതിന് മുമ്പ് തന്നെ പഞ്ചായത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തറക്കല്ലിട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആശുപത്രി കെട്ടിടം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ പത്തിന് ഉദുമ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, കെ ഇ എ ബക്കര്‍, ഹനീഫ് കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, കെ എം അബ്ദുര്‍റഹ്മാന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it