thrissur local

ആരോഗ്യ ഇന്‍ഷൂറന്‍സ് : പകല്‍ക്കൊള്ള അനുവദിക്കില്ലെന്ന് എന്‍ജിഒഎ



തൃശൂര്‍: നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 220 കോടി രൂപ സര്‍ക്കാരും 400 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനികളും പകല്‍ക്കൊളള നടത്തുവാനുളള നീക്കം അനുവദിക്കില്ലെന്ന് എന്‍ജിഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ പറഞ്ഞു.  പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അയ്യന്തോള്‍ ബ്രാഞ്ച് 43ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ബ്രാഞ്ച് പ്രസിഡണ്ട് വി ഡി ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍കെ ബെന്നി, ജില്ലാ പ്രസിഡന്റ് കെപി ജോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെവി സനല്‍കുമാര്‍, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സിജെ വില്‍സന്‍, കെബി ശ്രീധരന്‍, എംഒ ഡെയ്‌സന്‍, ടിജി രഞ്ജിത്ത്, പിആര്‍ അനൂപ്, ടിപി ഹനീഷ്‌കുമാര്‍, എ നിഖില്‍മോഹന്‍, കെഎന്‍ നാരായണന്‍, എസ് വിനോദ്, പിവി റോയി, അനൂബ് പി തമ്പി, റോണി ബേബി, ഐബി മനോജ്, ലിജോ  എം ലാസര്‍, എജെ വിന്‍സെന്റ്, വിവി ഗണപതി, കെപി കൃഷ്ണകുമാര്‍, കെകെ മോഹനന്‍, ടിആര്‍ വിനോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it