kozhikode local

ആരോഗ്യസര്‍വകലാശാല : 82000 കുട്ടികളുടെ സേവനത്തിന് 38 സ്ഥിരം ജീവനക്കാര്‍ മാത്രം



തേഞ്ഞിപ്പലം: 82000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ആരോഗ്യ സര്‍വകലാശാലയില്‍ ഇവരുടെ മുഴുവന്‍ കാര്യങ്ങള്‍ക്കും സേവനം ചെയ്യാനുള്ളത് 38 സ്ഥിരം ജീവനക്കാര്‍ മാത്രമാണുള്ളതെന്ന് ആരോഗ്യ വാഴ്‌സിറ്റി വിസി ഡോ. എം കെ സി നായര്‍ പറഞ്ഞു. കാലിക്കറ്റ് വാഴ്‌സിറ്റി കൊമേഴ്‌സ് പഠനവിഭാഗത്തിലെ പ്രഫ. കെ പി മുരളീധരന്റെ വിരമിക്കലിനോടനുബന്ധിച്ചുള്ള അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 192 കോളജുകളും 3000 പരീക്ഷയും 8.5 ലക്ഷം ഉത്തരക്കടലാസുകളും ഉണ്ടായിട്ടും കുട്ടികളുടെ കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റികൊടുക്കുന്ന സവിശേഷമായ ഒരു സര്‍വകലാശാലയാണ് ആരോഗ്യ സര്‍വകലാശാലയെന്നും എം കെ സി നായര്‍ പറഞ്ഞു. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ ജീവനക്കാര്‍ വേണ്ടുവോളം ഉണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയും ഫലപ്രഖ്യാപനവും കൃത്യസമയത്ത് ലഭിക്കാത്തതിനെപ്പറ്റിയുള്ള ആരോപണങ്ങ ള്‍ വ്യാപകമായിരിക്കെയാണ് ആരോഗ്യവാഴ്‌സിറ്റി വിസി ഈകാര്യം വ്യക്തമാക്കിയത്. തന്റെ ഭാഗം മാനേജ്‌മെന്റുകളെ കേള്‍പ്പിക്കാന്‍ വ്യക്തികളെ അനുവദിക്കണം. ദരിദ്രര്‍ക്ക് പ്രയോജനമാവുന്ന രീതിയിലാണ് നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്ന ഗാന്ധിജിയുടെ നിലപാട് പ്രാവര്‍ത്തികമാക്കണം. ധാര്‍മിക മൂല്യങ്ങള്‍ വിദ്യാര്‍ഥികളുടെ മനസ്സിലെത്തിക്കാന്‍ സ്ഥാപനങ്ങളും അധ്യാപകരും ശ്രമിക്കണമെന്നും വ്യക്തമാക്കി. കോര്‍പറേറ്റ് ഭരണസംവിധാനത്തിലെ നൂതന പ്രവണതകള്‍ എന്ന സെമിനാറില്‍ കാലിക്കറ്റ് വിസി അധ്യക്ഷതവഹിച്ചു. ബ്രിട്ടനിലെ മാനേജ്‌മെന്റ് വിദഗ്ധ ലൂസിയ റിയല്‍ മാര്‍ട്ടിന്‍, പിവിസി, സിന്‍ഡിക്കേറ്റംഗം ഡോ. സി അബ്ദുല്‍ മജീദ്, ഡോ. ബി ജോണ്‍സണ്‍, സി എസ് രാജേഷ്‌കുമാര്‍ കെ പിള്ള, ഡോ. കെ ബി പവിത്രന്‍, ഡോ. ജിജോ പൗലോസ്, ഡോ. പി ടി രവീന്ദ്രന്‍ സംസാരിച്ചു. ലോകായുക്ത സിറ്റിങ്കോഴിക്കോട്: കേരള ലോകായുക്ത ജൂണ്‍ 22,23 തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. പ്രസ്തുത ദിവസങ്ങളില്‍ നിശ്ചിത ഫേ ാറത്തിലുളള പുതിയ പരാതികള്‍ സ്വീകരിക്കും.
Next Story

RELATED STORIES

Share it