kasaragod local

ആരോഗ്യവും സൗഹൃദവും; മാരത്തണ്‍ സംഘടിപ്പിച്ചു



കാസര്‍കോട്: ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് മാരത്തണ്‍— സംഘടിപ്പിച്ചു. അടുക്കത്ത്ബയല്‍ താളിപ്പടുപ്പ് മൈതാനതില്‍ നിന്ന് തുടങ്ങിയ മാരത്തണ്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. താളിപ്പടുപ്പ് മൈതാനിയില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. മുഹമ്മദ് ഹാഷിം സംസാരിച്ചു. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാദനദാനം —എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, —ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത്, ജില്ലാ പ്ലീഡര്‍ അഡ്വ. പി വി ജയരാജന്‍, സണ്ണി ജോസഫ്, ടി എ ശാഫി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇന്ത്യന്‍ വ്യോമസേന ഫുട്‌ബോള്‍ ടീമംഗമായിരുന്ന, 1965, 1971 ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത അല്‍ത്താഫ് ഹുസയ്ന്‍, അന്തര്‍ദേശീയ കാര്‍ റാലി ചാംപ്യന്‍ മൂസ ശരീഫ്, കേരള രഞ്ജി ക്രിക്കറ് ടീം അംഗം മുഹമ്മദ് അസ്ഹറുദ്ദീന്‍, ബൂള്ളറ്റില്‍ 15 ദിവസം കൊണ്ട് 2300 കിലോമീറ്റര്‍ ഹിമാലയന്‍-ഒഡീസി യാത്ര നടത്തിയ ആദ്യത്തെ കേരള വനിത പി എന്‍ സൗമ്യ, മലേസ്യയില്‍ നടന്ന ത്രോബോള്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായ എം യഷ്മിത, കാലാ, കായിക മേഖലയിലെ സംഘാടക മികവിന് എ വി പവിത്രന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. സി പി ഷിജു, ആദര്‍ശ് ഗോപി (ഇരുവരും കോതമംഗലം, ഇന്ത്യാ സ്‌പോര്‍ട്ട്)—, റിന്‍സ് സെബാസ്റ്റിയന്‍ (കോട്ടയം) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ വൈ നീതു (കോട്ടയം), അനുമോള്‍ തമ്പി, ബില്‍ന ബാബു (ഇരുവരും കോതമംഗലം, ഇന്ത്യാ സ്‌പോര്‍—ട്ട്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരുടെ മല്‍സരത്തില്‍ മണിപ്രസാദ്, രാഗേഷ്, കുഞ്ഞിരാമന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it