Flash News

ആരോഗ്യവകുപ്പ് ഉണര്‍ന്നില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനം കീഴടക്കും



കൊച്ചി: ആരോഗ്യവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനം കീഴടക്കുമെന്നും എച്ച്1 എന്‍1, ഡെങ്കി, ഡിഫ്തീരിയ തുടങ്ങിയവ കാരണം സംസ്ഥാനത്ത് മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഭരണഘടനയുടെ 21ാം അനുച്ഛേദം പൗരന്‍മാര്‍ക്ക് ജീവിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കര്‍ത്തവ്യമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കരുമാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ കാലവര്‍ഷം വരാനിരിക്കെ സംസ്ഥാനത്തുടനീളം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കണം. കേസ് എറണാകുളത്ത് നടക്കുന്ന ക്യാംപ് കോടതിയില്‍ വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it