kozhikode local

ആരോഗ്യവകുപ്പ് അധികൃതര്‍ അഭിനന്ദിച്ചു

പാലേരി: ചങ്ങരോത്ത് ഗ്രാമ പ്പഞ്ചായത്തില്‍പെട്ട സൂപ്പിക്കടയില്‍ നിപാ വൈറസ് ബാധിച്ച് നാലുപേര്‍ മരിച്ചതോടെ ആശങ്കയിലായവര്‍ക്ക് ആശ്വാസമായി എസ്ഡിപിഐയുടെ വോളന്റിയര്‍സേന.
പേരാമ്പ്ര എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ മുന്‍കയ്യില്‍ രൂപീകരിച്ച പത്തംഗ വോളന്റിയര്‍ സേന രംഗത്തിറങ്ങിയതോടെയാണ് അനിശ്ചിത്വത്തിനും ആശങ്കക്കും അറുതിയായത്.പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വഴികാട്ടികളായതും സഹായത്തിനുണ്ടായിരുന്നതും ഈ വോളന്റിയര്‍ സേനയിലെ അംഗങ്ങളായിരുന്നു. പന്തിരിക്കര സൂപ്പിക്കടയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ മാനിച്ച് കിണറുകള്‍ക്ക് വലവിരിച്ച് മൂടുന്ന പദ്ധതി വളണ്ടിയര്‍ സേന സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവരമറിഞ്ഞപ്പോള്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ നേരിട്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കി. വളണ്ടിയര്‍ സേനയുടെ മാതൃകാപരമായ സേവനം നേരില്‍ കാണുകയും സംഘം ഇവരെ അഭിനന്ദിക്കുകയും ചെയ്തു. മുസ്തഫ പാലേരി, ഇസ്മയില്‍ കമ്മന, ഹമീദ് കടിയങ്ങാട്, ഒ ടി അലി എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it