ആരോഗ്യവകുപ്പിന് പ്രതിബദ്ധത തലസ്ഥാനത്തോട് മാത്രം: ജ. കോശി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആശുപത്രികളോട് മാത്രമേ സംസ്ഥാന ആരോഗ്യവകുപ്പിന് പ്രതിബദ്ധതയുള്ളൂവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണത്തിനു ഗോശ്രീ വികസന അതോറിറ്റി അഞ്ചു കോടി 40 ലക്ഷം രൂപ അനുവദിച്ചിട്ടും എസ്റ്റിമേറ്റ് പോലും തയ്യാറാക്കാത്ത കേസിലാണ് കമ്മീഷന്റെ നിരീക്ഷണം.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് സമന്‍സ് അയക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. ജൂലൈ 21ന് രാവിലെ 11ന് കാക്കനാട് കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ചീഫ് സെക്രട്ടറി വിശദീകരണം ഫയല്‍ ചെയ്യണം. രണ്ടേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയിലെ 80 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായിട്ടും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ആരോഗ്യവകുപ്പ് ഒഴിഞ്ഞുമാറുകയാ—ണെന്ന് ആരോപിച്ച് കേരള പ്രതികരണവേദി ചെയര്‍മാന്‍ എന്‍ ജി ശിവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it