Alappuzha local

ആരോഗ്യവകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു



മാന്നാര്‍: ആരോഗ്യ വകുപ്പിന്റെയും മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  ഒപറേഷന്‍ ആരോഗ്യയുടെ ഭാഗമായി നടത്തിയ റെയ്ഡില്‍ മാന്നാറിലെ വിവിധ ഹോട്ടലുകളില്‍ നിന്നും ബേക്കറി,ബോര്‍മകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് വരുന്ന ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് റെയ്ഡ് നടത്തിയത്.  മൂന്നു ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി നടപടിക്ക് ശുപാര്‍ശ ചെയതു. തൊഴിലാളികള്‍ക്ക് ഹൈല്‍ത്ത് കാര്‍ഡില്ലാത്തതും ഗുരുതരമായ പരിസര മലിനീകരണം സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു.മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സാബു സുഗതന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനാ നവാസ്, പഞ്ചായത്തംഗം കലാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, ദിലീപ്, റജി ഡെയ്ന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it