ആരോഗ്യവകുപ്പിന്റെ പരിശോധന; 1460 പേര്‍ക്ക് നോട്ടീസ്; 77,100 പിഴ ഈടാക്കി

തിരുവനന്തപുരം: സേഫ് കേരള കാംപയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പകര്‍ച്ചവ്യാധി ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1,460 പേര്‍ക്ക് നോട്ടീസ് നല്‍കി. 77,100 രൂപ പിഴ ഈടാക്കി. മാലിന്യസംസ്‌കരണം, കൊതുകിന്റെ ഉറവിടങ്ങള്‍, മൂത്രപ്പുര, കക്കൂസ്, പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍, പൊതുസ്ഥലത്തെ പുകവലി തുടങ്ങിയവയാണ് പരിശോധിച്ചത്.
വകുപ്പിലെ 4,180 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 975 ടീമുകള്‍ 1,096 മാര്‍ക്കറ്റുകള്‍, 561 ബസ് സ്റ്റാന്റുകള്‍, 9,624 കടകള്‍, 2,337 ടോയ്‌ലറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടര്‍നടപടിക്കായി 250 കേസുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനതല പരിശോധന ആരോഗ്യവകുപ്പ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമാണ് ഏകോപിപ്പിച്ചത്. മഴയുള്ളതിനാല്‍ പകര്‍ച്ചവ്യാധി വ്യാപനത്തെക്കുറിച്ചു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it