Kollam Local

ആരോഗ്യമേഖലയില്‍ പുതിയൊരു ചുവടുവെപ്പുമായി റീസസ് ആപ്പ്‌

കൊല്ലം: ആരോഗ്യമേഖലയില്‍ പുതിയൊരു ചുവടുവെപ്പുമായി റീസസ് ആപ്പ്. അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവര്‍ക്കുള്ള സേവനത്തിനായി റീസസ് മെഡിക്കല്‍ സര്‍വീസ് സിഇഒയും സ്ഥാപകനുമായി ഡോ. ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം സൃഷ്ടിച്ച വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കലക്ടര്‍ എസ് കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍  കമ്മിഷണര്‍ അജിതാ ബീഗം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ഒരു ട്രാന്‍സ്ഫര്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സാഹചര്യത്തില്‍ ആരോഗ്യമേഖലയെ ഏത് സാഹചര്യത്തെയും നേരിടാന്‍ പര്യാപ്തമാക്കുന്ന വിധത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വെബ്‌പോര്‍ട്ടലാണിതെന്ന് ഡോ. ആഷിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രൈമറി, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ട്രോമാ ലെവല്‍, നാട്ടിന്‍ പ്രദേശങ്ങളിലെ ആശുപത്രികള്‍ എന്നിവയെ അതെ ജില്ലയിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ രോഗിയുടെ വിവരങ്ങള്‍,  ആശുപത്രികളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍( ഐസിയു വേക്കന്റ്‌ബെഡ്, വെന്റിലേറ്റര്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ മുതലായവ )എന്നിവ വെബ് സൈറ്റിന്റെ സഹായത്തോടെ മനസിലാക്കാന്‍ സാധിക്കും. കൂടാതെ രോഗിയെ റഫര്‍ ചെയ്യുന്നതിന് മുമ്പായി എല്ലാ വിവരങ്ങളും മുന്‍കൂറായി അവരെ റഫര്‍ ചെയ്യുന്ന ആശുപത്രിക്ക് ലഭിക്കുകയും മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്താനും ഇതുവഴി സാധിക്കും. ഇതുപോലെ ദുരന്തത്തില്‍പ്പെടുന്നവര്‍ക്കും പ്രദേശത്തെ ആശുപത്രികളിലെ തല്‍സമയ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ മനസിലാക്കാം. സാധാരണക്കാര്‍ക്കും പ്രയോജനമാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് റീസസിന്റെ മറ്റൊരു സേവനം. അത്യാഹിതമുണ്ടാവുന്ന സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ആംബുലന്‍സ്, ഹോസ്പിറ്റല്‍ എന്നിവ കണ്ടെത്താനും. ആംബുലന്‍സ് പ്രീ  ബുക്കിങ്, ബ്ലഡ് പ്രോഡക്‌സ് ലഭ്യത എന്നിവയും ലഭ്യമാണ്. രാജ്യവ്യാപകമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അധിക ഫീച്ചറുകളായി എയര്‍ ആംബുലന്‍സ് സര്‍വീസ്, ലാബോറട്ടറീസ്, മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് സ്‌റ്റോര്‍ മുതലായവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീസസിന്റെ സഹസ്ഥാപകരായ ഡോ. അനു ആന്റണി, ഡോ. രാജേഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it