ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം
BY kasim kzm14 Dec 2017 4:29 AM GMT
kasim kzm14 Dec 2017 4:29 AM GMT
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തര യോഗം കൂടി. മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം കൂടിയത്. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം, ഒപി നവീകരണം, ദന്തല്‍ കോളജിന്റെ നിര്‍മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഈ ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും ഇതിനാവശ്യമായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്രയും വേഗം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങുവാനും ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്കി.ആലപ്പുഴ മെഡിക്കല്‍ കോളജിനെ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഒപി നവീകരണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനും, ട്രോമാകെയര്‍ സംവിധാനം, അമ്മയും കുഞ്ഞും ആശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഗ്യാലറി മാതൃകയിലുള്ള ലക്ചറര്‍ ഹാ ള്‍, പി ജി വിദ്യാര്‍ഥികളുടെ ക്വാട്ടേഴ്സ്, ദന്തല്‍ കോളജ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി. ഇതോടൊപ്പം ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലായിരിക്കണം ഒപി നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ, ആശുപത്രി സൂപ്രണ്ട് ഡോ. രാംലാല്‍, ആലപ്പുഴ ഡിഎംഒ ഡോ. വസന്തദാസ് യോഗത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT