ആരോഗ്യമന്ത്രിക്കെതിരായ ഹരജി വിജിലന്‍സ് തള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചു.
ഭര്‍ത്താവിന്റെ പേരില്‍ മന്ത്രി ചികില്‍സാ ചെലവ് എഴുതിയെടുത്തതില്‍ തെറ്റില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് അംഗീകരിച്ചാണു കോടതി നടപടി. 1987 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണു ബിജെപി നേതാവ് വി മുരളീധരന്‍ നല്‍കിയ ഹരജി തള്ളിയത്. ശൈലജയുടെ ഭര്‍ത്താവ് കണ്ണൂര്‍ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍മാനും മട്ടന്നൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററുമായ കെ കെ ഭാസ്‌കരന്‍ വിരമിച്ച ഉദ്യോഗസ്ഥനാണെങ്കിലും റീ ഇംബേഴ്‌സ്‌മെന്റ് വാങ്ങുന്നതില്‍ തെറ്റില്ലെന്നു ചട്ടം പറയുന്നതായും വിജിലന്‍സ് കോടതി നിരീക്ഷിച്ചു. മന്ത്രി ശൈലജ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ 3,81,776 രൂപ സര്‍ക്കാരില്‍ നിന്നു വാങ്ങിയെടുത്തതില്‍ ചട്ടങ്ങളുടെയും നിയമത്തിന്റെയും ലംഘനമുണ്ടെന്നായിരുന്നു ഹരജിയിലെ ആരോപണം.
Next Story

RELATED STORIES

Share it