malappuram local

ആരോഗ്യജാഗ്രതാ പ്രവര്‍ത്തനം: ചേലേമ്പ്രയിലെ അനധികൃത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും

തേഞ്ഞിപ്പലം: മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത ചേലേമ്പ്ര ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യജാഗ്രത പ്രവര്‍ത്തനത്തിന്റ ഭാഗമായി പൊതു തോടുകളും കുളങ്ങളും മലിനമാക്കുന്നതിനെതിരെ അധികൃതര്‍ രംഗത്ത്.  ഇതിന്റെ ഭാഗമായി പരപ്പന്‍ തോട് മലിനമാക്കുന്നതിനെതിരെ ആ പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്ത് പ്രസിഡണ്ട് സി രാജേഷിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും പരിശോധന നടത്തി ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരെ ജാഗ്രവത്താകുവാന്‍ അധികൃതര്‍ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
പരപ്പ്‌തോട് മലിനമാക്കുന്ന സ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കുമെതിരെ ചെറുകാവ് പഞ്ചായത്തിന്റെ സഹകരണത്തോടെ  പിഴ ചുമത്താനും നിയമ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയെ അധികാരപ്പെടുത്തി.
പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പാല്‍ വിതരണം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാനും പിഴചുമത്താനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സി ശിവദാസ്(ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), കെ എന്‍ ഉദയകുമാരി(ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), വാര്‍ഡ് മെമ്പര്‍മാരായ കെ അജിതകുമാരി, കെ ബേബി, സി കെ സുജിത ആരോഗ്യ പ്രവര്‍ത്തകരായ പിഗിരീഷ്, ജിനീഷ്‌ബോബി വി കെ, എം കെ വസന്ത നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it