Pravasi

ആരോഗ്യകരമായ പാചക വിധികളുമായി മന്ത്രാലയം



ദോഹ: ആരോഗ്യകരമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിനും പൊണ്ണത്തടി കുറക്കുന്നതിനുമായി പാചക വിധികള്‍ പരിചയപ്പെടുത്തുന്ന ഇ ബുക്ക് പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം. 57 ആരോഗ്യ മാര്‍ഗങ്ങളും ജീവിത രീതികളും ഉള്‍പ്പെടുത്തി തയാറാക്കുന്ന ബുക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കും. റസ്റ്റോറന്റുകളിലും ആരോഗ്യ വിവരങ്ങളടങ്ങിയ ബുക്ക് ലഭ്യമാക്കും. ആരോഗ്യകരമായ പാചകം, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശത്തില്‍ നടത്തിയ മല്‍സരത്തില്‍ നിന്നു തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബുക്ക് തയാറാക്കിയിരിക്കുന്നത്. മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി പുരസ്‌കാരം നല്‍കി. ഐമന്‍ അല്‍ഹമ്മാദിക്കാണ് ഒന്നാം സ്ഥാനം, മേരി ടര്‍ണര്‍, കിം വൈറ്റ്, ഗാദ സാദിഖ്, ഐശ ഹുസയ്ന്‍ എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ നേടി.2015ല്‍ ആരംഭിച്ച ഖത്തര്‍ ഡയറ്ററി ഗൈഡ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായാണ് ദി കുക്ക് ബുക്ക് പ്രസിദ്ധീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഖത്തര്‍ ഇന്റര്‍നാഷനല്‍ ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കുക്ക് ഹെല്‍ത്തി, ലൈവ് ഹെല്‍ത്തി മല്‍സരം ആരംഭിച്ചത്. ആരോഗ്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. 70 നിര്‍ദേശങ്ങളാണ് മല്‍സരത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടത്. മന്ത്രാലത്തിലെ വിദഗ്ധ ന്യൂട്രീഷ്യനിസ്റ്റുകള്‍ പരിശോധിച്ച നിര്‍ദേശങ്ങളില്‍നിന്നും 55 എണ്ണം തിരഞ്ഞെടുത്താണ് പ്രസിദ്ധപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it