Flash News

ആരുഷി വധം: രക്ഷിതാക്കളുടെ അപ്പീലില്‍ കോടതി വിധി ഇന്ന്

ആരുഷി വധം: രക്ഷിതാക്കളുടെ അപ്പീലില്‍ കോടതി വിധി ഇന്ന്
X

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അലഹബാദ് ഹൈകോടതി ഇന്ന് വിധി പറയും. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് കോടതി ഇന്ന് വിധി പറയുന്നത്. 2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2008 മേയിലാണ് 14കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപെടുന്നത്. ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 26ന് സിബിഐ പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയായിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാലുവര്‍ഷത്തിനു ശേഷമാണ് വിധിപറയുന്നത്.
Next Story

RELATED STORIES

Share it