kannur local

ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം: ഐഎന്‍എല്‍

കണ്ണൂര്‍: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മതത്തിന്റെ ലേബലില്‍ രാഷ്ട്രീയ പ്രവത്തനം നടത്തുന്ന മുസ്‌ലിം ലീഗിനെ മതേതരസമൂഹം തിരിച്ചറിയണമെന്ന് ഐഎന്‍എല്‍ ജില്ലാ സിക്രട്ടറി താജുദ്ദീന്‍ മട്ടന്നൂര്‍ പ്രസ്താവിച്ചു.
വിശുദ്ധമാസത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ലീഗ് പണപ്പിരിവ് നടത്തുകയാണ്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം വാസ്തവവിരുദ്ധമാണ്. ജില്ലയിലെ പല പള്ളികളിലും പള്ളിക്കകത്തുവച്ച് ലീഗിനു വേണ്ടി വെള്ളിയാഴ്ച പണപ്പിരിവ് നടത്തിയ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുകയാണ്. ഇതിനെതിരേ വിശ്വാസിസമൂഹവും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it